തിരുവനന്തപുരം: കേരളത്തിലെയും കേരളത്തിന് പുറത്തും വിദേശത്തുമായുള്ള സാഹിത്യകാരന്‍മാരുടെയും വിവിധ കലാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും കൂട്ടായ്മയായ നിര്‍മ്മാല്യം കലാ സാംസ്‌ക്കാരിക സാഹിത്യ വേദി വിവിധ മേഖലകളിലെ മികവ് തെളിയിക്കപ്പെട്ടവരെ തിരുവനന്തപുരത്തു നടന്ന ‘കലാവസന്തം 2023’ എന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.
തിരുവനന്തപുരം YMCA ഹാളില്‍ നിര്‍മ്മാല്യം കലാ സാംസ്‌ക്കാരിക സാഹിത്യ വേദി സെക്രട്ടറി വത്സലാ നിലമ്പൂരിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കേരളാ ഹൈകോടതി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ K. P ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.
ചടങ്ങില്‍ MLA മാരായ ജി സ്റ്റീഫന്‍, ഐ ബി സതീഷ്, രാമവര്‍മ്മ തമ്പുരാന്‍ (കിളിമാനൂര്‍ കൊട്ടാരം), രഞ്ജു രഞ്ജിമര്‍, കുരീപ്പുഴ ശ്രീകുമാര്‍, NIMS MD ഡോ.ഫൈസല്‍ ഖാന്‍, നിര്‍മ്മാല്യം പ്രസിഡന്റ് അഡ്വക്കേറ്റ് അനില്‍ കാട്ടാക്കട, യുവകവി സുമേഷ് കൃഷ്ണ, ഗോപീ ചെറുകര, കാവാലം മാധവന്‍ കുട്ടി, കാഞ്ചിയോട് ജയന്‍, സജിത് ലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മികച്ച നടന്‍ കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍ (ന്നാ താന്‍ കേസ്‌കൊട്), സുധാംശു ചലച്ചിത്ര ഗാനരചനയ്ക്ക് പി ഭാസ്‌കരന്‍ പുരസ്‌കാരം, മിഥുന്‍ മനോഹര്‍ പാട്ടുപെട്ടി എന്ന സിനിമയുടെ സംവിധായകന്‍, ആവണി സുരേഷ് മികച്ച നര്‍ത്തകി, ഉണ്ണി വിശ്വനാഥ് കവിത സമാഹാരം, ഖണ്ഡകാവ്യം പ്രഭാകരന്‍ ഉണ്ണിത്താന്‍, നോവല്‍ ഡോ എസ് ഡി അനില്‍ കുമാര്‍, ചിത്രരചന ദിവ്യ നൂറനാട്, ജോതിഷം പ്രശാന്ത് കണ്ണോം, മികച്ച ബിസിനസ് മാന്‍ ഡോ മോഹന്‍ പൂലാനി, പൊതുപ്രവര്‍ത്തനം ഉഷശ്രീ, ലേഖകന്‍ മസ്ഹര്‍ എടപ്പാള്‍,
ചെറുകഥ ലാലി രംഗനാഥന്‍, സ്‌പെഷല്‍ ആദരവ് ഝാന്‍സി റാണി പുരസ്‌കാരം ട്രാന്‍സ് വുമന്‍ രഞ്ജു രഞ്ജിമര്‍, ഗോവയില്‍ നിന്നും ദേവി പ്രസാദ്, ഗള്‍ഫില്‍ നിന്ന് ഡോ മോഹന്‍ പൂലാനി, ഹൈദരാബാദ് നിന്നും കൃഷ്ണപ്രസാദ്, ബാംഗ്ലൂര്‍ നിന്ന് രേഷ്മ സുരേഷ്, ദില്ലിയില്‍ നിന്ന് ശ്രീജ സുനില്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ നേടിയത്. പുരസ്‌ക്കാര ജേതാക്കള്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.