കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടി രണ്ടാം വാരത്തിലേക്ക് കടക്കുന്ന മലയാള ചിത്രം താള്‍ ആദ്യമായി iffk ഫിലിം മാര്‍ക്കറ്റില്‍ എത്തുന്ന കൊമേര്‍ഷ്യല്‍ ചിത്രമായി മാറി. സിനിമാ പ്രദര്‍ശത്തിനൊപ്പം മാര്‍ക്കറ്റിംഗും സാധ്യമാക്കുന്ന iffk ഫിലിം മാര്‍ക്കറ്റില്‍ നടന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ ചിത്രത്തിലെ താരങ്ങളായ ആന്‍സണ്‍ പോള്‍, ആരാധ്യാ ആന്‍,വിവിയാ ആന്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു. മറ്റു ഫിലിം ഫെസ്റ്റിവലില്‍ വന്‍ വിജയമായി മാറിയ ഫിലിം മാര്‍ക്കറ്റ് ആദ്യമായി ശളളസ യില്‍ എത്തുമ്പോള്‍ ആദ്യമായി എത്തുന്ന കൊമേര്‍ഷ്യല്‍ ചിത്രം താളിന് ആശംസകള്‍ നേര്‍ന്ന് സോഹന്‍ സീനുലാല്‍, ഷിബു ജി സുശീലന്‍ എന്നിവര്‍ സംസാരിച്ചു.
മലയാള സിനിമാ പ്രേമികളുടെ ഒത്തുകൂടലിന്റെ ലോകമായ iffk യുടെ ഭാഗമായ കേരള ഫിലിം മാര്‍ക്കറ്റില്‍ താള്‍ ആദ്യ കൊമ്മേര്‍ഷ്യല്‍ ചിത്രമായി പ്രദര്‍ശിപ്പിക്കാനും മാര്‍ക്കറ്റ് ചെയ്യാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ പി ആര്‍ ഒ പ്രതീഷ് ശേഖര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ രാജസാഗര്‍, തിരക്കഥകൃത്ത് Dr.G. കിഷോര്‍, നിര്‍മ്മാതാവ് മോണിക്ക കമ്പാട്ടി എന്നിവര്‍ നന്ദി രേഖപ്പെടുത്തി. താള്‍ ചിത്രം വിജയകരമായി തിയേറ്ററില്‍ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്.
ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.താളിലെ മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍ ആണ്. രഞ്ജി പണിക്കര്‍, രോഹിണി, രാഹുല്‍ മാധവ്, മറീനാമൈക്കിള്‍, നോബി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
താളിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാര്‍ത്ഥ്, സംഗീതം: ബിജിബാല്‍ ലിറിക്‌സ്: ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, വിസ്താ ഗ്രാഫിക്‌സ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് അഡ്വൈസര്‍: റെജിന്‍ രവീന്ദ്രന്‍,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചു ഹൃദയ് മല്ല്യ, ഡിസൈന്‍: മാമി ജോ, ഡിജിറ്റല്‍ ക്രൂ: ഗോകുല്‍, വിഷ്ണു.