നിര്‍മ്മാണ സൈറ്റുകളില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പരിസ്ഥിതിദിനാചരണം

Wayanad

കല്പറ്റ: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ നിര്‍മ്മാണ സൈറ്റുകളില്‍ പരിസ്ഥിതിദിന പരിപാടി സംഘടിപ്പിച്ചു. ‘പ്ലാസ്റ്റിക്ക് മലിനീകരണത്തെ പരാജയപ്പെടുത്തുക’ എന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിദിനമുദ്രാവാക്യം മുന്‍നിര്‍ത്തി ആയിരുന്നു പരിപാടികള്‍.

മാനന്തവാടി പെരിയ റോഡ് പ്രോജെക്ടില്‍ സൊസൈറ്റി ജീവനക്കാര്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ് എ ആര്‍ ഇ അജിത്കുമാര്‍ വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റിയുടെ പ്രൊജക്റ്റ് മാനേജര്‍ ഒ പരമന്‍, സബ് ലീഡര്‍ പി ജിതിന്‍, സേഫ്റ്റി സൂപ്പര്‍വൈസര്‍ വി വി ബിമീഷ്, സോഷ്യോളജിസ്റ്റ് ഇ എം സുമേഷ്, പ്രൊജക്റ്റ് എഞ്ചിനീയര്‍മാര്‍, മറ്റു സൂപ്പര്‍വൈസര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു.

സംഘത്തിന്റെ ഹില്‍ ഹൈവേ വാളാട് കുങ്കിച്ചിറ റോഡ് സൈറ്റില്‍ പരിസ്ഥിതിദിനാചാരണത്തിന്റെ ഭാഗമായി കുഞ്ഞോം ജി എച്ഛ് എസില്‍ വൃക്ഷത്തൈകള്‍ നട്ടു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍ അധ്യക്ഷയായി. സൊസൈറ്റിയുടെ സീനിയര്‍ എന്‍വയണ്‍മെന്റ് ഹെല്‍ത്ത് സേഫ്റ്റി എന്‍ജിനീയര്‍ പ്രസീത് കുമാര്‍ പരിസ്ഥിതിസന്ദേശം നല്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, വാര്‍ഡ് അംഗം വി ടി അരവിന്ദാക്ഷന്‍, വാര്‍ഡ് അംഗം പ്രീത രാമന്‍, പി ടി എ പ്രസിഡന്റ് കെ വി ബഷീര്‍, പി എം സിനു എന്നിവര്‍ സംസാരിച്ചു.

ഹില്‍ ഹൈവേ, പച്ചിലക്കാട് മാനന്തവാടി ബോയ്‌സ് ടൗണ്‍ പ്രൊക്റ്റിലെ തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് കെല്ലൂര്‍ ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ പരിസരത്തു വൃക്ഷത്തൈകള്‍ നട്ടു. പ്രൊജക്റ്റ് ലീഡര്‍ കുമാരന്‍, സീനിയര്‍ എന്‍വയണ്‍മെന്റ് ഹെല്‍ത്ത് സേഫ്റ്റി എഞ്ചിനീയര്‍ പ്രസീദ് കുമാര്‍, പ്രൊജക്റ്റ് എഞ്ചിനീയര്‍ മുഹമ്മദ് സമീം എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കു പരിസ്ഥിതിദിനസന്ദേശം നല്‍കുകയും മധുരം വിതരണം ചെയുകയും ചെയ്തു.