നെടുങ്കണ്ടം: മരണ രംഗങ്ങള്‍ ലൈവിട്ട് ഒരു കുട്ടി കൂടെ ജീവനൊടുക്കി. കഴിഞ്ഞ ദിവസം ഇടുക്കി വണ്ടന്‍മേട്ടില്‍ മരണരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ലൈവായി ഇട്ടശേഷം ജീവനൊടുക്കിയ പതിനേഴുകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് ഇത്തവണ ലൈവിട്ട ശേഷം ജീവനൊടുക്കിയത്. ഈ വിദ്യാര്‍ത്ഥിയും മരണരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ‘ലൈവ്’ ഇട്ടിരുന്നുവെന്ന് പറഞ്ഞ പൊലീസ് ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാല്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പതിനേഴുകാരന്‍ ഓണ്‍ലൈന്‍ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ് പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്‌ടോപ്പ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. കൂടുതല്‍ കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുപ്പതോളം കുട്ടികള്‍ ഗെയിമിന് അടിമകളായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.