കൊച്ചി: സൂരിയെ നായകനാക്കി വെട്രിമാരന്‍ അണിയിച്ചൊരുക്കിയ തമിഴ് ചിത്രമാണ് വിടുതലൈ പാര്‍ട്ട്1. ഏപ്രില്‍ 28ന് ചിത്രം ZEE5 -ല്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് ZEE5-ല്‍ മികച്ച അഭിപ്രായവും റെക്കോര്‍ഡ് സ്ട്രമിങ് മിനിറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന് ഇതാദ്യമായാണ് 200 മില്യണ്‍ സ്ട്രമിങ് മിനിറ്റ് ZEE5-ല്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
ഒരു വെട്രിമാരന്‍ ചിത്രമെന്നതിനൊപ്പം ഹാസ്യനടനായ സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ‘വിടുതലൈ’യുടെ പ്രത്യേകതയാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോന്‍, ഭവാനി ശ്രീ, രാജീവ് മേനോന്‍, തമിഴ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം വിടുതലൈ ഇപ്പോള്‍ ZEE5- ല്‍ ഹിറ്റ് ചാര്‍ട്ട് ലിസ്റ്റില്‍ ആണ് ഉള്ളത്.
ജയമോഹന്‍ എഴുതിയ ‘തുണൈവന്‍’ എന്ന ചെറുകഥയെയാണ് വെട്രിമാരന്‍ ‘വിടുതലൈ’യായി വളര്‍ത്തിയത്. ശക്തമായ തിരക്കഥയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
വിടുതലൈ ഭാഗം 1 ഈ വര്‍ഷത്തെ ZEE5 ഇന്റെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ്, കൂടാതെ ഈ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ZEE5-ല്‍ മാത്രം ആണ് പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്നത്.
ZEE5-ലെ വിടുതലൈയുടെ 200 മില്യണ്‍ സ്ട്രമിങ് മിനിറ്റ് ഇനിയും കൂടും എന്നും ചിത്രത്തിന് വന്‍ പ്രേക്ഷക പ്രീതി ആണ് നേടിയിരിക്കുന്നത് എന്നും ZEE5 ഇന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പറഞ്ഞു
Follow ZEE5 on:
Facebook – https://www.facebook.com/ZEE5
Twitter – https://twitter.com/ZEE5India
Instagram – https://www.instagram.com/zee5