അഞ്ചാലുംമൂട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരുവ തേക്കേച്ചേരി കാഞ്ഞാവെളി കൈതവേലില്‍ ക്ഷേത്രത്തിന് സമീപം അജിത് ഭവനില്‍ അജിത്തിന്റെയും ഐശ്വര്യയുടെയും ഏകമകള്‍ ആരാധികയാണ് മരിച്ചത്. രാത്രിയില്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ പാല്‍ കുടുങ്ങിയത്. അബോധാവസ്ഥയിലായ കുഞ്ഞിനെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.