മുംബൈ: യുവതിയെ കൊലപ്പെടുത്തി കുക്കറില്‍ വേവിച്ച് നായക്കള്‍ക്ക് നല്‍കി. മുംൈബിലാണ് ലിവിങ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തി കൊലപ്പെടുത്തി വേവിച്ച് നായക്കള്‍ക്ക് നല്‍കിയത്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് യുവതിയുടെ ദേഹം മുറിച്ച് കഷണങ്ങളാക്കിയതെന്നും വേവിച്ചതിന് ശേഷം തെരുവുനായകള്‍ക്കാണ് നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാര്‍ട്ട്‌മെന്റിലാണ് 56 കാരന്‍ ലിവ്ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗര്‍ ഫേസ് ഏഴിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫഌറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാതിരിക്കാനാണ് കുക്കറില്‍ തിളപ്പിച്ചത്. ആദ്യം യുവതിയുടെ കാല്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 13ഓളം ശരീരഭാഗങ്ങള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ഇരുവരും സമീപം താമസിക്കുന്നവരുമായി അടുത്തിടപഴകിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. കൊലയിലേക്ക് നയിച്ച കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ് മനോജ്. പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ദില്ലിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് പറഞ്ഞു.