പാലാ സെന്‍റ് തോമസില്‍ കോളെജ് യൂണിയന്‍ ഭാരവാഹികളുടെ സംഗമം സംഘടിപ്പിക്കുന്നു

Kottayam

പാലാ: സെന്റ് തോമസ് കോളജ് യൂണിയന്‍ ഭാരവാഹികളായിരുന്നവരുടെ സംഗമം സംഘടിപ്പിക്കുന്നു. 1950ല്‍ സ്ഥാപിതമായ പാലാ സെന്റ് തോമസ് കോളെജ് സ്ഥാപിത നാള്‍ മുതലുള്ള തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ ഭാരവാഹികളുടെ സംഗമം ജൂലൈ എട്ടിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കും. സെന്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷനാണ് നൂതനവും വ്യത്യസ്തവുമായ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുവാന്‍ സമ്മേളനം സഹായിക്കുമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ ജയിംസ് ജോണ്‍ മംഗലത്ത്, അലുംനി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍, സെക്രട്ടറി ഡോ. സാബു ഡി മാത്യു, ട്രഷറര്‍ ഡോ സോജന്‍ പുല്ലാട്ട് എന്നിവര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജന.സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍, മാഗസിന്‍ എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചവരോ ഈ പദവികള്‍ വഹിച്ചിരുന്നവരുടെ മേല്‍വിലാസമോ ഫോണ്‍ നമ്പരോ അറിയാവുന്നവ പൂര്‍വ്വ വിദ്യാര്‍ത്ഥികളോ താഴെപ്പറയുന്ന ഏതെങ്കിലും വാട്‌സാപ്പ് നമ്പറില്‍ വിവരങ്ങള്‍ നല്‍കണമെന്ന് താല്പര്യപ്പെടുന്നു.ഫോണ്‍ നമ്പര്‍: 9447043753, 9447288698.