വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതി പതിനാറാം ഘട്ട സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ 8289857951 എന്ന വാട്‌സാപ്പിലോ അയക്കുക.

തിരുവനന്തപുരം: ഐ എസ് എം സംസ്ഥാന കമ്മിറ്റി നടത്തുന്ന വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതി പതിനാറാം ഘട്ട സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ സംഗമിച്ച സംഗമം വിഷയവൈവിധ്യം കൊണ്ടും പ്രതിനിധികളുടെ പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി. ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃ കാര്യമന്ത്രി അഡ്വ: ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷാജിദ നാസര്‍, പാളയം ഇമാം ഡോ: വി പി സുഹൈബ് മൗലവി എന്നിവര്‍ മുഖ്യാതിഥികളായി. സംഗമത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള ക്വുര്‍ആന്‍ മെഗാ ക്വിസ് മത്സരത്തിന് മിസ്ബാഹ് ഫാറൂഖി, കുഞ്ഞു മുഹമ്മദ് മദനി, റഫീഖ് നല്ലളം എന്നിവര്‍ നേതൃത്വം നല്‍കി.

പതിനേഴാം ഘട്ടം വെളിച്ചം ലോഞ്ചിംഗ് ഡോ. സൈനുദ്ദീന്‍ നിര്‍വ്വഹിച്ചു. വിവിധ സെഷനുകളിലായി ഡോ: അന്‍വര്‍ സാദത്ത്, എം ടി മനാഫ് മാസ്റ്റര്‍, ഷാനിഫ് വാഴക്കാട്, ശരീഫ് കോട്ടക്കല്‍, ഷാജഹാന്‍ ഫാറൂഖി, ഷാനവാസ് ചാലിയം, നാസറുദ്ദീന്‍ ഫാറൂഖി, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി, സലീം കരുനാഗപ്പള്ളി, ടിപി ഹുസൈന്‍ കോയ, നൗഫല്‍ ഹാദി, സജ്ജാദ് ഫാറൂഖി, ഷിയാസ് സലഫി, ഫിറോസ് കൊച്ചി, സല്‍മ ടീച്ചര്‍, ഷമീര്‍ ഫലാഹി, ഷറഫുദ്ദീന്‍ കടലുണ്ടി, നൗഷാദ് കാക്കവയല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, ഷംസുദ്ദീന്‍ അയനിക്കോട്, അഷറഫലി തൊടികപുലം, നാസര്‍ കടയറ, കുഞ്ഞുമുഹമ്മദ് മദനി, റഫീക്ക് നല്ലളം, മിസ്ബാഹ് ഫാറൂഖി, അയ്യൂബ് കെ എ, എം പി അബ്ദുല്‍ കരീം സുല്ലമി എടവണ്ണ, നാസര്‍ സലഫി കണിയാപുരം, കെ പി നൗഷാദ്, നെക്‌സി സുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.