പുതുമുഖ താരനിരയുമായി പ്രതീക്ഷ ഫിലിംസിന്‍റെ സിനിമ; ചിത്രീകരണം ജൂലായ് ആദ്യവാരത്തില്‍

Cinema

സിനിമ വര്‍ത്തമാനം / എം എ സേവ്യര്‍

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ 8289857951 എന്ന വാട്‌സാപ്പിലോ അയക്കുക.

കോഴിക്കോട്: പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖ താരനിരയുമായി പ്രതീക്ഷ ഫിലിംസ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ ആദ്യവാരത്തില്‍ ആരംഭിക്കുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായിട്ടാണ് ചിത്രീകരണം നടക്കുക. വ്യത്യസ്ത കഥയും അനുഭവങ്ങളും പകരുന്ന സിനിമ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുന്ന തരത്തിലായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

റിയാസ് മാഹി, അഞ്ജലി, ലതാ ദാസ്, രഞ്ജിനി ജോര്‍ജ്, ഫെബിന, മുന്ന, നെബു വിജയന്‍, സോണി, ലിജോ, ബീന കാവേരി, ദീപു സിദ്ധാര്‍ത്ഥ, മെഹറിന്‍, പ്രാര്‍ത്ഥന, നിഹാര, ശിവാനി, മിത്രാസ്, ജംഷീര്‍ ഷെയ്ക്ക്, ലത പി പി, നജുമുദ്ധീന്‍, ആക്ടര്‍ വിനോദ് കോഴിക്കോട്, മനോജ് കുമാര്‍, മുനീര്‍ കോട്ടക്കല്‍, ചൈതന്യ, സുനില്‍, നൗഫല്‍, ലിന്റോ, സൈറ, സുജ, പ്രേമ, പൂര്‍ണിമ, അമ്പിളി, സുനിത, ഡോള്‍ബി, ഹമീദ്, മനു തൊടുപുഴ, കണ്ണന്‍, അസീസ്, എം എ സേവിയര്‍, സുബൈര്‍, വനജ, ഈശ്വര്‍, സുരേഷ് കുറ്റിയാടി, ശ്രീക്കുട്ടന്‍ തുടങ്ങി പുതുമുഖങ്ങളുടെ നീണ്ടനിരതന്നെ അണിനിരക്കുന്നതാണ് ചിത്രം.

ബോളിവുഡ് നടി ഈറീന്‍ അധികാരിക്കൊപ്പം മലയാളം, തമിഴ്, കന്നട സിനിമ മേഖലയിലെ പ്രശസ്തരും ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ഈ സിനിമയില്‍ വിവിധി നിരകളിലായി പ്രവര്‍ത്തിക്കും. റിയാസ് മാഹിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ തന്നെയാണ് കഥ. തിരക്കഥയും സംഭാഷണം നിര്‍വഹിക്കുന്നത് അക്ബറലി മതിലകം ആണ്. അസിസ്റ്റന്റ് ഡയറക്ടര്‍ ദിലീപ് വടകര, ക്യാമറ ഫവാസ് കല്ലേന്‍, എഡിറ്റര്‍ അലി അക്ബര്‍, മ്യൂസിക് അഖില്‍ സണ്ണി, ഡിസ്ട്രിബ്യൂഷന്‍ മനോജ് കുമാര്‍. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി സിനിമ പുറത്തിറക്കുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.