‘കുരുന്നുകള്‍ക്കൊരു കരുതല്‍’ കുട്ടികള്‍ക്ക് കുട വിതരണം ചെയ്തു

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോട്ടത്തറ: കുരുന്നുകള്‍ക്കൊരു കരുതല്‍ ക്യാംപയിനിന്റെ ഭാഗമായി വെണ്ണിയോട് ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വലിയകുന്ന് സ്മാര്‍ട്ട് അങ്കണവാടിയിലെ കുട്ടികള്‍ക്ക് കുട വിതരണം ചെയ്തു. ശിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ വെണ്ണിയോട് അങ്കണവാടി വര്‍ക്കര്‍ സിനി ടീച്ചര്‍ക്ക് കുട കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഒമ്പതാം വാര്‍ഡ് പ്രസിഡന്റ് എം ശാഫി ഹാജി അധ്യക്ഷത വഹിച്ചു. വി അബ്ദുള്‍ നാസര്‍. എം സിറാജ്, സിദ്ധീഖ് വി കെ, ശംസുദ്ധീന്‍ വി കെ, ലളിത തുടങ്ങിയവര്‍ സംസാരിച്ചു.

വെണ്ണിയോടും പരിസര പ്രദേശങ്ങളിലുമായി നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും കരുതലും നടത്തുന്ന സംഘടനയാണ് ശിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍. ഒരുകൂട്ടം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പ്രകടനപരതയില്ലാതെ അര്‍ഹരായവരിലേക്ക് സഹായം എത്തിക്കുന്നത്. നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.