നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: കേരളസര്‍വകലാശാല മലയാളവിഭാഗം അധ്യക്ഷനും ഓറിയന്റല്‍ ഫാക്കല്‍റ്റി ഡീനും താരതമ്യ സാഹിത്യ വിമര്‍ശകനുമായ പ്രൊഫ. ജി പത്മറാവുവിന്റെ സ്മരാണാര്‍ത്ഥമുള്ള മികച്ച എം എ മലയാളം പ്രോജക്ടിനുള്ള പ്രഥമ ദേശീയ പുരസ്‌കാരം എം സൂരജിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മദ്രാസ് സര്‍വകലാശാലയില്‍ ‘തത്സമയ കായിക സംപ്രേഷണ മലയാളത്തിലെ സങ്കല്പ നലക്ഷകങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. പി എം ഗിരീഷിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് എം.സൂരജ് പ്രോജക്ട് ചെയ്തത്.
ഡോ. വത്സലാ ബേബി, ഡോ. എ. എം. ശ്രീധരന്‍, ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് പ്രബന്ധങ്ങള്‍ മൂല്യനിര്‍ണ്ണയനം നടത്തിയത്. പുരസ്‌കാരത്തുക സ്‌പോണ്‍സര്‍ ചെയ്യുന്നത് പ്രൊഫ. പത്മറാവുവിന്റെ കുടുംബവും. മത്സരം, അവാര്‍ഡ് സമര്‍പ്പണം എന്നിവ സംഘടിപ്പിക്കുന്നത് മലയാളവിഭാഗവുമാണ്. ജൂണ്‍ 15ന് രാവിലെ പത്തു മണിക്ക് നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഡോ. എസ്. എസ്. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.