തിരുവനന്തപുരം: രക്തദാനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ ദിവസത്തെ അവധിയും അറ്റന്‍ഡന്‍സും നല്‍കും. ആശുപത്രിയില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രിന്‍സിപ്പല്‍ ആയിരിക്കും അവധി അനുവദിക്കുക. മൂന്ന് മാസത്തിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ അവധി നല്‍കാന്‍ കഴിയും. ജൂണ്‍ ഒന്‍പതിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ തീരുമാനമെടുത്തത്. ഇത്തരത്തില്‍ അവധി പ്രഖ്യാപിക്കുന്ന ആദ്യ സര്‍വ്വകലാശാലയാണ് കേരളസര്‍വ്വകലാശാല.
