നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊച്ചി: ജീവനക്കാര്‍ക്കായി ഭക്ഷണം പാചകം ചെയ്ത് അവര്‍ക്കൊപ്പം കഴിച്ച് ഏരീസ് ഗ്രൂപ്പ് സി ഇ ഒ സോഹന്‍ റോയ്. തന്റെ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ്ങ് ടീമിലെ അംഗങ്ങളോടൊപ്പം നോര്‍വെയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അവര്‍ക്കായി പാചകം ചെയ്തു വിളമ്പിയത്. ഭക്ഷണ സമയമായപ്പോള്‍ സ്വയം പാചകം ചെയ്തു കഴിക്കാമെന്ന ആശയം ടീം അംഗങ്ങളിലൊരാള്‍ പങ്കുവച്ചപ്പോഴാണ് സോഹന്‍ റോയ് മുന്നോട്ട് വന്നു മീന്‍ കറിയും മറ്റു വിഭവങ്ങളും തയാറാക്കി വിളമ്പിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പാചകത്തില്‍ അതീവ തല്‍പ്പരനായ സര്‍ സോഹന്‍ റോയ് കൊറോണക്കാലത്ത് നടത്തിയ പാചക പരീക്ഷണങ്ങളും ശ്രദ്ധേയമായിരുന്നു.
ജീവനക്കാര്‍ക്കും കുടുംബത്തിനുമായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് ഗ്രൂപ്പ്. ഈയിടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി 30 കോടിയുടെ സമ്മാനങ്ങളും ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 25 വര്‍ഷ കാലയളവില്‍ നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഏരിസ് നടപ്പിലാക്കിയിരിക്കുന്നത്.
ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, ജീവനക്കാരുടെ തൊഴില്‍രഹിതരായ പങ്കാളികള്‍ക്ക് ശമ്പളം, മുതിര്‍ന്ന ജീവനക്കാര്‍ക്കുള്ള ഭവനം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അലവന്‍സും സ്‌കോളര്‍ഷിപ്പും, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികളാണ് ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.