സുനിത സുനില്‍
അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായ ‘അങ്കം’ എന്ന ഹൃസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം. അഭിഷേക് വെങ്കട്ട് കൃഷ്ണ തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് അങ്കം. വിവേക് അനിരുഥും ആര്‍ദ്ര മോഹനും പ്രധാന വേഷങ്ങളില്‍ എത്തിയ അങ്കം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ്.
ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്‍ ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ പ്രണയിക്കുന്നു. ഇതിനിടെ ഒരു അപകടത്തില്‍ പെടുന്ന അവളെ യാദൃശ്ചികമായി അവന്‍ രക്ഷപ്പെടുത്തുന്നതാണ് കഥ. മികച്ച അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം.
ജോര്‍ജ് വില്‍ഫ്രഡ്, സജാദ് െ്രെബറ്റ്, ജോണ്‍സ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ആദിത്യ നാരായണന്‍ എം എസ് ആണ്. റിനു രാജാശേഖരന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അമര്‍നാഥ് ആണ്. മേക്കപ്പ് പ്രദീപ്, മ്യൂസിക് ആന്‍ഡ് ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ അരുണ്‍ മുരളീധരന്‍, സൗണ്ട് ഷിബിന്‍ സണ്ണി, സ്റ്റണ്ട് കോറിയോഗ്രാഫി സ്റ്റാന്‍ലി ബാസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അതുല്‍ ചാലിച്ചന്‍, ഡബ് സ്റ്റുഡിയോ ഓംകാര്‍ സ്റ്റുഡിയോ, നോയ്‌സ് ഗേറ്റ്, വി എഫ് എക്‌സ് ജിജോ (ഐ എല്‍ ഓ കൊച്ചിന്‍ ), ആര്‍ട്ട് ഡയറക്ടര്‍ വിവേക് ബാബു, കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ വിവേക് ബാബു, അസോസിയേറ്റ് എഡിറ്റര്‍ അമര്‍ സൂരജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ജിനോഷ് ജോസഫ്, ഡാനിയേല്‍ ജെയിംസ്, ആസിഫ് അലി, അല്‍ അമീര്‍, എബി, ക്യാമറ അസിസ്റ്റന്റ് പ്രവീണ്‍, അസിസ്റ്റന്റ് എഡിറ്റര്‍ റിഥ്വിക് ദീപ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.