നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: ഹര്‍ഷിനക്ക് നീതി വേണം എന്ന മുദ്രാവാക്യവുമായി വിമന്‍ ജസ്റ്റിസ് സമരപ്പന്തലില്‍ ഉപവസിക്കുന്നു. ഐക്യദാര്‍ഢ്യ സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിവസമായ ജൂണ്‍ 15നാണ് വിമന്‍ ജസ്റ്റിസ് സംസ്ഥാന നേതാക്കള്‍ സമരപ്പന്തലില്‍ ഉപവസിക്കുന്നത്. അന്നേ ദിവസം രാവിലെ സ്ത്രീകള്‍ ആരോഗ്യമന്ത്രിയെ പ്രതീകാത്മകമായി തെരുവില്‍ വിചാരണ ചെയ്യും.
ഹര്‍ഷിനക്ക് നീതി ലഭ്യമാക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യണം. അഞ്ച് വര്‍ഷത്തിലേറെയായി നരകയാതനയനുഭവിച്ചവള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിമന്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു.