കോഴിക്കോട്: കുറ്റിച്ചിറ മിഷ്കാൽ റസിഡൻസ് & വെൽഫെയർ അസോസിയേഷൻ (മിർവ) ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനം മുൻ വൈസ് പ്രസിഡണ്ട് കെ വി അബ്ദുറഹ്മാൻ പതാക ഉയർത്തി. മുൻ ഡിവൈഎസ്പി പിടി മഹബൂബ് മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യ ദിനം സന്ദേശം നൽകി.
മിർവ സ്ക്വയറിൽ നടന്ന പരിപാടിയിൽ പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു. മിർവ പ്രസിഡന്റ് പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി അംഗങ്ങളായ അബ്ദുറഹ്മാൻ (ജിദ്ദ), അൻവർ സാദത്ത് (ദുബായ് ) എന്നിവർ അതിഥികളായി പങ്കെടുത്തു. മിർവ ഭാരവാഹികളായ പിടി ഷൗക്കത്ത്, നിസാർ, കെ ഫ്രൈജർ, പി എൻ എം അഫ്സൽ, റിയാസ് മച്ചിങ്ങൽ, കെ പി ഹമീദ് എന്നിവർ നേതൃത്വം നൽകി. മിർവ സെക്രട്ടറി സി വി ശംസുദ്ധീൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ് ഷുഹൈബ് നന്ദിയും പറഞ്ഞു.