പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ സമീപിച്ച് നിര്‍ബന്ധിച്ച് ലൈംഗീക ബന്ധം, ഇരുപത്തിമൂന്നുകാരി അറസ്റ്റില്‍

Crime

വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ സമീപിച്ച് നിര്‍ബന്ധിപ്പിച്ച് ലൈംഗീക ബന്ധം നടത്തുന്ന ഇരുപത്തിമൂന്നുകാരി അറസ്റ്റില്‍. ലൈംഗിക പീഡന ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ യുവതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. യു എസ് വനിതയായ അലീസ ആന്‍ സിന്‍ജറിന്‍ എന്ന ഇരുപത്തി മൂന്നുകാരിയാണ് ടാംപ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

യുവതി തനിക്ക് 14 വയസാണെന്ന് വിശ്വസിപ്പിച്ചാണ് ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇങ്ങനെ ബന്ധം സ്ഥാപിച്ച ഒരു കുട്ടിയെ 30 തവണ പീഡനത്തിനിരയാക്കിയെന്ന് ടാംപ പൊലീസ് പറയുന്നു. യുവതിയുടെ അറസ്റ്റിന് പിന്നാലെ നാലോളം ആണ്‍കുട്ടികള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തി.