തിരുമാറാടി: ഭാര്യയെ മറഞ്ഞിരുന്ന് പിന്നില്‍ നിന്ന് കുത്തി പരുക്കേല്‍പ്പിച്ചു. ഞീഴൂര്‍ വഞ്ചിപ്പാറയില്‍ മിനെയെയാണ് ഭര്‍ത്താവ് വി കെ സന്തോഷ് (52) ഒളിഞ്ഞിരുന്ന് പിന്നില്‍ നിന്നും കുത്തി പരുക്കേല്‍പ്പിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മിനി ആറുമാസത്തോളമായി സന്തോഷിന്റെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇവിടെ എത്തി മറഞ്ഞിരുന്ന സന്തോഷ് മിനിയെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു.
സന്തോഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റ മിനിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ സന്തോഷിനെ പിടികൂടാനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.