അന്താരാഷ്ട്ര അഹിംസ ദിനവും ശുചിത്വ പരിപാടിയും സംഘടിപ്പിച്ചു

Kottayam

കോട്ടയം: കുങ്ഫുഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ ബു ഡോക്കാൻ കരാത്തയുടെയും വൈക്കം യൂണിറ്റുകൾ സംയുക്തമായി അഹിംസ ദിനവും ശുചിത്വ പരിപാടിയും സംഘടിപ്പിച്ചു.

വൈക്കം ചാല പറമ്പ് വിവേകാനന്ദ വിദ്യാമന്ദിരിലും കിഴക്കേനട ശ്രീ ശങ്കര വിദ്യാലയത്തിലും ആണ് കുങ്ഫു കരാത്തെ വിദ്യാർത്ഥികൾ അഹിംസ ദിനവും ശുചിത്വ പരിപാടിയും സംഘടിപ്പിച്ചത്.

മുഖ്യ പരിശീലകൻ ബിജു രാഘവന്റെ നേതൃത്വത്തിൽ സീനിയർ ഇൻസ് ട്രക്ടർ ഉണ്ണികൃഷ്ണൻ പറമ്പത്ത് ക്ലാസ് ഇൻ ചാർജ് പ്രവീൺ കുമാർ എന്നിവർ സംബന്ധിച്ചു