സംഗീത സാഗരം; സംഗീത സംവിധായകന്‍ വിദ്യാസാഗറിനെ ആദരിച്ച് കൊച്ചി

Cinema

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

കൊച്ചി: മലയാളഹൃദയങ്ങളിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മാന്ത്രിക ഈണങ്ങള്‍ പകര്‍ന്ന വിദ്യാസാഗര്‍, സംഗീത ജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ആഘോഷ രാവ് അക്ഷരാത്ഥത്തില്‍ സംഗീത സാഗരമായിരിക്കുകയാണ്. കൊച്ചിയില്‍ കോക്കേഴ്‌സും നോയ്‌സ് ആന്‍ഡ് ഗ്രേയിന്‍സും ചേര്‍ന്ന് നടത്തിയ പരിപാടി ആവേശമാക്കി സംഗീത പ്രേമികള്‍. മലയാളത്തിലെ സംഗീത ജീവിതം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മെലഡികളുടെ രാജാവിനെ കൊച്ചി ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്ന് തന്നെ 25ല്‍ അധികം ഗാനങ്ങളാണ് പാടിയത്.

ഗായകരായ ഹരിഹരന്‍, എം.ജി.ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണന്‍, ദേവാനന്ദ്, നജീം അര്‍ഷാദ്, റിമി ടോമി, മൃദുല വാരിയര്‍, ശ്വേത മോഹന്‍, രാജലക്ഷ്മി, നിവാസ്, ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. ഒപ്പം പ്രിയ താരങ്ങളായ ദിലീപ്, ഇന്ദ്രജിത്ത് സുകുമാരന്‍, കാവ്യാ മാധവന്‍, പൂര്‍ണ്ണിമ, സരയൂ, വിന്‍സി അലോഷ്യസ്, ശരത്ത് ദാസ്, ദിവ്യാ പിള്ള, ജോണി ആന്റണി, സഞ്ജു ശിവറാം, സംവിധായകരായ കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, രഞ്ജിത്ത്, നിര്‍മ്മാതക്കളായ സിയാദ് കോക്കര്‍, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബി.രാഗേഷ്, ആല്‍വിന്‍ ആന്റണി, ആര്‍.രഞ്ജിത്ത്, ഷെര്‍മിന്‍ സിയാദ് തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.