ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്‍റെ ആദ്യപോസ്റ്റർ ഇതുവരെ ആരും ചെയ്യാത്ത രീതിയിൽ ലോഞ്ച് ചെയ്തു

Cinema

ജൂലായ് 11ന് പകൽ 11:11 ന് 1111 സിനിമാക്കാരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ലോഞ്ച് ചെയ്തത്. കേസരിഹാളിൽ നടന്ന പ്രസ്മീറ്റിൽ സംവിധായകരായ സജി മംഗലത്ത്, മഹേഷ് കേശവ് , അരിസ്റ്റോ സുരേഷ്, നടനും റേഡിയോ അവതാരകനുമായ കിടിലം ഫിറോസ്, അന്തരിച്ച നടൻ പ്രതാപചന്ദ്രൻ്റെ മകൾ പ്രതിഭാ പ്രതാപ്, പി.ആർ.ഓ അജയ് തുണ്ടത്തിൽ ഒപ്പം മറ്റ് അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

11മണി 11മിനിട്ടിൽ പ്രശസ്ത സംവിധായകൻ ജി.എസ്. വിജയൻ പോസ്റ്റർ അനാവരണം ചെയ്തു. അതേസമയം തന്നെ 1111 സിനിമാ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ റിലീസ് ചെയ്തു. 11 ദി സ്പിരിച്ച്വൽ ഗൈഡൻസ് എന്ന ടാഗ് ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമർ, ഫാന്റസി, മോർച്ചറി ജോണറിലാണ് അവതരിപ്പിക്കുന്നത്.

ധ്യാനിനു പുറമെ ഇന്ദ്രൻസ്, ഹരീഷ് കണാരൻ, നവോദയ, നോബി, സുധീർ പറവൂർ, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, ദിനേശ് പണിക്കർ, ശരത്, കൊല്ലം ഷാ, സന്തോഷ് കുറുപ്പ്, രാജ്കുമാർ, സജി മംഗലത്ത് , മാസ്റ്റർ ആദി സജി സുരേന്ദ്രൻ, അഖിൽ ബിച്ചാൾ മുഹമ്മദ്, ബിനു ദേവ്, വിനോദ് ബി വിജയ്, മറീന മൈക്കിൾ, ധന്യ മേരി വർഗ്ഗീസ്, അഞ്ജന അപ്പുക്കുട്ടൻ, രശ്മി അനിൽ, പ്രതിഭാ പ്രതാപ്, രാജേശ്വരി, സരിത കുക്കു, യാമി സോന, ബേബി ഇഷ മുജീബ്, ബേബി അനുഗ്രഹ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.

ബാനർ ലെവൻ സ്റ്റുഡിയോസ്, കഥ, സംവിധാനം- മഹേഷ് കേശവ്, സജി.എസ് മംഗലത്ത്, ഛായാഗ്രഹണം പ്രിജിത്ത് എസ്ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ, എഡിറ്റിംഗ് – സോബിൻ കെ സോമൻ, ത്രീഡി സ്റ്റീരിയോഗ്രാഫി -ജീമോൻ കെ പൈലി, ജയപ്രകാശ് സിഓ, പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകർ, ബാക്ക് ഗ്രൗണ്ട് സ്കോർ രഞ്ജിത്ത് മേലേപ്പാട്ട്, എസ്എഫ്എക്സ് അരുൺ വർമ്മ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ബിച്ചാൾ മുഹമ്മദ്, അനീസ് ബഷീർ, കൺസെപ്റ്റ് ആർട്ട് ആർകെ, സംഗീതം അനന്തു, സിനാരിയോ മോഹൻദാസ്, നിധിൻ നടുപ്പറമ്പൻ, വി മിഥുൻ മോഹൻദാസ് വിഎഫ്എക്സ് -മൂവിലാന്റ്,ഡിഐ ചിത്രാഞ്ജലി, പ്രൊഡക്ഷൻ മാനേജർ സജി മെറിലാന്റ്, കല- സജി, ചമയം – സന്തോഷ് വെൺപകൽ, കൃഷ്ണൻ പെരുമ്പാവൂർ, കോസ്റ്റ്യും ജതിൻ പി കോറിയോഗ്രാഫി വിനു മാസ്റ്റർ, ആക്ഷൻസ് ബ്രൂസിലി രാജേഷ്, സ്റ്റിൽസ് ബൈജു രാമപുരം, ഡിസൈൻസ് നിഖിൽ , പി ആർ ഓ – അജയ് തുണ്ടത്തിൽ