നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
പുല്‍പ്പള്ളി: രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും കര്‍ഷക ഐക്യവേദി വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. രാജേന്ദ്രന്റെ കുടുംബത്തിന് നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ജോലിയും നല്‍കണമെന്നും ആവശ്യപെട്ടു. ജോണ്‍സണ്‍ ചാലില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി എം. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.ടി. പ്രേമാനന്ദ്, കെ. കൃഷ്ണന്‍, ഇ. ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.