നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: തടഞ്ഞുവെച്ച മൂല്യനിര്‍ണ്ണയവേതനം ഉടന്‍ വിതരണം ചെയ്യുക, അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക, 2014 ല്‍ ആരംഭിച്ച സ്‌കൂളുകളിലെ അധ്യാപക തസ്തിക നിര്‍ണ്ണയം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ആര്‍ ഡി ഡി ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. ഡി എ കുടിശ്ശിക നല്‍കുക, ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുക, ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു.
എ എച്ച് എസ് ടി എ കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ ധര്‍ണ കെ പി സി സി ജനറല്‍സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മൂസക്കോയ മാവിളി അധ്യക്ഷനായിരുന്നു. എ എച്ച് എസ് ടി എ സംസ്ഥാന വൈസ്പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് ജോസ്, ബിനീഷ്.കെ.ആര്‍, സ്‌റ്റേറ്റ് കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോണ്‍, സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അരുണ്‍ തോമസ്, സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഷാന്റോ മാത്യു, ജില്ലാവൈസ്പ്രസിഡന്റ് സീമ പുതുശ്ശേരി, പ്രിന്‍സിപ്പല്‍ ഫോറം സംസ്ഥാനകണ്‍വീനര്‍ മഹേഷ് ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വയനാട് ജില്ലാപ്രസിഡന്റ് സിജോ.കെ.പൗലോസ് സ്വാഗതവും കോഴിക്കോട് ജില്ലാസെക്രട്ടറി സത്യദേവന്‍ ടി എം നന്ദിയും പറഞ്ഞു.