വായനാദിന മാസാഘോഷം

Thiruvananthapuram

തിരുവനന്തപുരം: വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും കേരളത്തെ ഉദ്ബോധിപ്പിച്ച പി.എൻ പണിക്കരുടെ അനുസ്മരണാർത്ഥം നിംസ് മെഡിസിറ്റിയിൽ സംഘടിപ്പിച്ച വായനാദിന മാസാഘോഷം നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു.

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും നിംസ് മെഡിസിറ്റിയും ചേര്‍ന്നൊരുക്കിയ ചടങ്ങില്‍ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ ആമുഖ പ്രഭാഷണവും നിംസ് എം ഡി എം.എസ് ഫൈസൽഖാൻ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.

പി. എൻ ഫൗണ്ടേഷൻ കോർഡിനേറ്റർ ജെ. ബിജുമോൻ, ഡോ. ഉണ്ണികൃഷ്ണൻ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശിവകുമാര്‍, മാധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം എന്നിവര്‍ പ്രസംഗിച്ചു.