കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസ്സില്‍ റിസര്‍ച്ചേഴ്‌സ് ഫെസ്റ്റിന് തുടക്കമായി

Thiruvananthapuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസ്സില്‍ HEIGHTS 2023 എന്ന പേരില്‍ നടക്കുന്ന റിസര്‍ച്ചേഴ്‌സ് ഫെസ്റ്റിവല്‍ ലോകപ്രശസ്തശാസ്ത്രജ്ഞ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായ യോഗത്തില്‍ പ്രമുഖ ശാസ്ത്ര ഗവേഷകന്‍ പദ്മഭൂഷണ്‍ പി. ബലറാം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) ഗോപിനാഥ് രവീന്ദ്രന്‍ ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ എസ്. നസീബ്, ബി. പി. മുരളി, ഡോ. കെ. ജി. ഗോപ്ചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, ജി ബിജു കുമാര്‍, ക്യാമ്പസ് ഡയറക്ടര്‍ ഡോ. പി. എം. രാധാമണി, റിസര്‍ച്ച് ഡയറക്ടര്‍ ഡോ. കെ. ബി. ബിനോജ് കുമാര്‍, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. സൈമണ്‍ തട്ടില്‍, ഗവേഷക യൂണിയന്‍ ചെയര്‍മാന്‍ പി. എം നവീന്‍ എന്നിവര്‍ സംസാരിച്ചു. നാളിതുവരെ ആദ്യമായാണ് സര്‍വകലാശാലയില്‍ ഇത്തരമൊരു ഫെസ്റ്റിവല്‍. ഉദ്ഘാടനശേഷം ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ അരങ്ങേറി.

രണ്ടാം ദിവസമായ ഇരുപതാം തീയതി രാവിലെ 11 മണിക്ക് ‘Knowledge ecsoystems : emergingt rends’ എന്ന വിഷയത്തിലുളള പ്രഭാഷണപരമ്പരയ്ക്ക് തുടക്കം കുറിക്കും. കേരളസര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബി. ഇക്ബാല്‍ വിഷയാവതരണം നടത്തുന്ന സെഷനില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്നവിഷയത്തില്‍ ഡോ. ശശിതരൂര്‍ എം.പി. പ്രഭാഷണം നടത്തും. വിജ്ഞാനവും സാമൂഹികവ്യവസ്ഥയും എന്ന വിഷയത്തില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ പ്രത്യേകപ്രഭാഷണം ഉണ്ടായിരിക്കും. പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം 4.30 ന് അറിവും സാമൂഹികതയും : കേരളത്തിലെ ഉന്നതവിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി. ഇളയിടമാണ് നടത്തുന്നത്. വൈകിട്ട് ആറു മണിക്ക് മണിതൂക്കി കാണിക്കോളനിയില്‍ സര്‍വ്വകലാശാലയുടെ ഒപ്പം പദ്ധതി വികസിപ്പിച്ചെടുത്ത മുളയുല്പന്നങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 7 മണി മുതല്‍ മുഖ്യവേദിയില്‍ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ മാറ്റ് തെളിയിച്ച വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.