തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി അതിഥിയാണ് മരിച്ചത്. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് അതിഥി.
കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. ഗുരുതരമായി പരുക്കേറ്റ അതിഥി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.