തെരുവുനായ ശല്യത്തിന് പരിഹാരം കാണണം: യൂത്ത് കോണ്‍ഗ്രസ്

Wayanad

കല്പറ്റ: ടൗണിലും മുന്‍സിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂളിലും മദ്രസയിലും പോകുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ തെരുനായ്ക്കളുടെ ആക്രമണത്തിന്റെ ഭീതിയിലാണ്. വിഷയത്തില്‍ അധികാരികള്‍ ഇടപ്പെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രതാപ് കല്പറ്റ, മണ്ഡലം ഭാരവാഹികളായ സുനീര്‍ ഇത്തിക്കല്‍, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ ദാസ്, രവിചന്ദ്രന്‍, ഷൈജല്‍ ബൈപ്പാസ്, ഷബീര്‍ പുത്തൂര്‍വയല്‍, രഞ്ജിത്ത് ബേബി, സുമേഷ് മുണ്ടേരി, ഷമീര്‍ എമിലി തുടങ്ങിയവര്‍ സംസാരിച്ചു.