വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
.
വൈത്തിരി: അവധിക്കാലം ആഘോഷിക്കാനായി വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ നിരാശയിലാക്കുന്ന നടപടിയാണ് എന്‍ ഊര് അധിതൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് എന്‍ ഊര് ഷോപ്പ് ഓണേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ആരോപിച്ചു. ട്രാഫിക് പ്രശ്‌നത്തിന്റെ പേര് പറഞ്ഞ് സന്ദര്‍ശകരുടെ എണ്ണം രണ്ടായിരമായി നിജപ്പെടുത്തിയിരുന്നു. മാസങ്ങളായി സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണം തുടരുകയുമാണ്.
നിലവില്‍ ഇവിടെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പ്രവേശനം 11 മണി ആകുമ്പോഴേക്കും 2000 ടിക്കറ്റ് കഴിയും. പിന്നീട് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇതുകാരണം പ്രവേശനം ലഭിക്കുന്നില്ല. രാവിലെ എത്തിയവര്‍ ഉച്ചയ്ക്ക് 12 മണിക്ക് കുന്നിറങ്ങി പോകും. ഇതോടെ 12 മണി കഴിയുമ്പോഴേക്കും എന്‍ ഊര് വിജനമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
എന്‍ ഊരിലേക്കുള്ള പ്രവേശനം രണ്ട് ഷിഫ്റ്റായി ആരംഭിക്കുകയാണെങ്കില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് കുടുംബസമേതം എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ ഗുണകരമാകും. നിരവധി കുടുംബങ്ങളും കുട്ടികളുമാണ് പ്രവേശന കേന്ദ്രത്തില്‍ അനുമതി ലഭിക്കാതെ നിരാശരായി ദിവസവും തിരിച്ചുപോകുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി സന്ദര്‍ശകരുടെ പരിധി രണ്ടായിരത്തില്‍ നിന്നും രണ്ട് ഷിഫ്റ്റിലാക്കി 5000 ആയി ഉയര്‍ത്തണമെന്നും വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും എന്‍ ഊര് ഷോപ്പ് ഓണേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ ബാലറാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണന്‍ തെയ്യമ്പാടി, എ എം ബാലന്‍, കല്യാണി, ട്രഷറര്‍ വി ആര്‍ ബാലന്‍, ശ്രീനാഥ് വി, രമ്യ മോള്‍ ആര്‍, വിജയ്, ഷിബു, വിനോദ്, അശ്വതി, നിഷ സി, സൗരവ്, ശ്യാം രാജ് എന്നിവര്‍ പ്രസംഗിച്ചു.