തൊഴിലാളികളുടെ താമസസൗകര്യം: കര്‍ശന നിര്‍ദ്ദേശവുമായി യു എ ഇ മന്ത്രാലയം

Gulf News GCC News

മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് ആരോപണമുണ്ടായാലും സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകും


അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയിലെ തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കുമെന്ന് തൊഴില്‍മന്ത്രാലയം. മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് ആരോപണമുണ്ടായാലും സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകും. നാലുകാര്യങ്ങളിലെ വീഴ്ചയാണ് അധികൃതര്‍ ജാഗ്രതപ്പെടുത്തുന്നത്.

തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസയിടം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ താമസ സൗകര്യം ഒരുക്കി എന്ന് ഉറപ്പാക്കുന്നത് വരെ തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് മന്ത്രാലയം നിര്‍ത്തിവെക്കും. പെര്‍മിറ്റുണ്ടെങ്കില്‍ മാത്രമേ സ്ഥാപനത്തിന് ആവശ്യമായ തൊഴിലാളികളെ നിയമിക്കാനാവൂ. മനുഷ്യക്കടത്ത് നടത്തുന്നു എന്ന് ആരോപണമുണ്ടായാല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ പെര്‍മിറ്റ് നല്‍കില്ല.

ഇത്തരം കേസില്‍ കമ്പനി ശിക്ഷിക്കപ്പെട്ടാല്‍ വിധി വന്ന് രണ്ടുവര്‍ഷം പെര്‍മിറ്റിന് വിലക്കുമുണ്ടാകും. മന്ത്രാലയവുമായുള്ള ഇടപാടുകള്‍ക്ക് സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ആറ് മാസത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് റദ്ദാക്കും. സേവനഫീസ്, പിഴകള്‍ എന്നത് സംബന്ധിച്ച മന്ത്രാലയത്തിന്റെ വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവെക്കും.

Leave a Reply

Your email address will not be published. Required fields are marked *