മദീനപള്ളിയുടെ അങ്കണത്തില്‍ പിറന്ന കുഞ്ഞിന് ത്വൈബ എന്ന് പേരിട്ടു

Gulf News GCC

ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് സൗദി റെഡ് ക്രസന്റ്അതോറിറ്റി (എസ്.സി.ആര്‍.എ) അടിയന്തര സഹായം നല്‍കുകയായിരുന്നു.
ജിദ്ദ: മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ഡോ അഹമ്മദ് ബിന്‍ അലി അല്‍ സഹ്‌റാനിയാണ് ഇക്കാര്യം അറിയിച്ചത്. ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് സൗദി റെഡ് ക്രസന്റ്അതോറിറ്റി (എസ്.സി.ആര്‍.എ) അടിയന്തര സഹായം നല്‍കുകയായിരുന്നു.

മദീന പള്ളി ആംബുലന്‍സ് കേന്ദ്രത്തിലെ ആളുകളും വളണ്ടിയര്‍മാരും വിവരം അറിഞ്ഞ് സ്ഥലത്തെത്തി. ആരോഗ്യ വളണ്ടിയര്‍മാര്‍ നഴ്‌സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി. ആരോഗ്യനില പരിശോധിച്ച ശേഷം മാതാവിനെയും കുഞ്ഞിനെയും ബാബ് ജിബ്രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തൈ്വബ എന്നാണ് കുഞ്ഞിന് പിതാവ് പേരു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *