നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
കോഴിക്കോട്: ലയണ്‍സ് ക്ലബ് 318 ഇ യുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി കാന്‍സര്‍ പ്രതിരോധ സെമിനാര്‍ സംഘടിപ്പിച്ചു. എരഞ്ഞിപ്പാലം സഫയര്‍ ഹാളില്‍ നടന്ന ചടങ്ങ് ഡിസ്ട്രികറ്റ് ഗവര്‍ണ്ണര്‍ ഇലക്ട് സി എ ടി കെ രജീഷ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സൊസൈറ്റി ഓഫ് ഒബ്സ്ട്രീഷ്യന്സ് ആന്റ് ഗൈനക്കോളജിസ്റ്റ്സ് പ്രസിഡന്റ് ഡോ. ജ്യോതി ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ. ലോപമുദ്ര ദാസ് മുഖ്യാതിഥിയായി. കണ്ണൂര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ ഡോ. ഇ വര്‍ഷ, ഡോ. കൃഷ്ണാനന്ദ് പൈ, സുശീല്‍ കുമാര്‍ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് ഓഫ് കോഴിക്കോട് നന്മ പ്രസിഡന്റ് ഡോ. അവനി കെ പി സ്കന്ദന് സ്വാഗതവും പി ആര് ഒ ആന്റ് മാര്‍ക്കറ്റിംഗ് സുനിത ജ്യോതി പ്രകാശ് നന്ദിയും പറഞ്ഞു.