കോഴിക്കോട്: കേരള മര്‍ക്കന്റയില്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് 2023-28 വര്‍ഷത്തെ പുതിയ ഭരണ സമിതിയായി. വിജയന്‍ പി മേനോന്‍ (ചെയര്‍മാന്‍), വി കെ വിനോദ് ( വൈസ് ചെയര്‍മാന്‍) ഉള്‍പ്പെട്ട 13 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്. റിട്ടേണിങ് ഓഫീസര്‍ പി പി സുധീര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് ബാങ്കില്‍ നടന്ന ചടങ്ങില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കേരള കോ ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ടി പി ദാസന്‍ ഉദ്ഘാടനം ചെയ്തു. സി പി എം ജില്ല സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.
എന്‍ എം ഡി സി ചെയര്‍മാന്‍ മുഹമ്മദ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് എ വി എം കബീര്‍ എന്നിവര്‍ സംസാരിച്ചു. സി ഇ ഒ എ ബാബുരാജ് സ്വാഗതവും ബാങ്ക് ഡയറക്ടറും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ രാജഗോപാല്‍ നന്ദിയും പറഞ്ഞു.
എ അഹമ്മദ് കുട്ടി, എ വി എം കബീര്‍, കെ കെ മൊയ്തീന്‍ കോയ, ഒ രാജ ഗോപാല്‍, വരുണ്‍ ഭാസ്‌ക്കര്‍, ഇ സുകുമാരന്‍, പി ബിന്ദു, ബിന്ദു, പി വിനീത, ടി ജയരാജന്‍, അഡ്വ. എം സഫ്ദര്‍ ഹാഷ്മി എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങള്‍.