ചേനോത്ത് ഗവ: സ്കൂളിൽ കഥകളുടെ സുൽത്താനെ അനുസ്മരിച്ചു

Kozhikode

കുന്ദമംഗലം: കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണകൾ അയവിറക്കി ചേനോത്ത് ഗവ: സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. കഥാപാത്രാവിഷ്ക്കാരം , കൃതി പരിചയം , ഡോക്യുമെൻ്ററി പ്രദർശനം , പ്രശ്നോത്തരി , ബഷീർ വായന എന്നിവ സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.പി. നൗഷാദ് , പ്രീത പി പീറ്റർ , എസ്.ആർ ജി കൺവീനർ അശ്വതി എൻ നായർ , പി.പി. അനഘ , ധനില , മിസ്രിയ പുള്ളാവൂർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ ആയിശ സഹറിൻ , പി.എം അഞ്ജന , ഹാദി, ആത്മിക , ആയുക്ത , ശിഖ എന്നിവർ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.