ആഭിചാരവും മന്ത്രവാദവും നിയമം മൂലം തടയാൻ സർക്കാർ ആർജവം കാണിക്കണം: ഐ.എസ്.എം

കോഴിക്കോട്: ആഭിചാരവും മന്ത്രവാദവും നിയമം മൂലം തടയാൻ സംസ്ഥാന സർക്കാർ ആർജവം കാണിക്കണമെന്ന് ഐഎസ്എം ഉത്തരമേഖലാ നേതൃപരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. പരിഷ്കരണവാദികളെന്ന് അവകാശപ്പെടുന്നവർ പോലും ആഭിചാരത്തിന്റെ ഫലസിദ്ധിയെ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. വിശ്വാസികളായ നിരവധി പേരെയാണ് ഇതിലൂടെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസത്തിന്റെ മറവിലുള്ള സാമ്പത്തിക – ശാരീരിക ചൂഷണങ്ങളെ നിയമം മൂലം നിരോധിക്കാൻ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ തയ്യാറായിട്ടുണ്ട്. സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന കേരളം അന്ധവിശ്വാസ പ്രചാരകരുടെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കുന്നത് ലജ്ജാകരമാണ്. […]

Continue Reading