സാമുദായിക ഐക്യം കാലഘട്ടത്തിന് അനിവാര്യം: ഡോ.ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട്: മനുഷ്യരുടെ പൊതുപ്രശ്നങ്ങളിൽ ജാതി മത രാഷ്ട്രീയ വ്യത്യാസം നോക്കാതെ എല്ലാ സമുദായങ്ങളും ഒന്നിച്ച് നിൽക്കണമെന്നും വിഭാഗീകൃതയും വർഗ്ഗീയതയും ഇല്ലാതാക്കണമെന്നും കെ. എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കെ. എൻ. എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് ‘എംപർമെൻ്റ്’ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മുസ്‌ലിംകൾ ഏറെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാധ്യമായ മേഖലകളിലെല്ലാം മുസ്‌ലിം സാമുദായം ഐക്യം സാധ്യമാക്കണമെന്നും പൊതു പ്രശനങ്ങളിൽ ഒന്നിച്ചിരിക്കാനും പരിഹാരങ്ങൾ കാണാനും സാമുദായിക നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. വളപ്പിൽ അബ്ദുസ്സലാം, അബ്ദുൽ റസാഖ് കൊടുവള്ളി, ഹാഫിസ് റഹ്മാൻ മദനി, ഷബീർ കൊടിയത്തൂർ, ശമൽ മദനി, വി.കെ ബാവ, നാസർ കല്ലായി, അബ്ദുലത്തീഫ് മാസ്റ്റർ, എം.എം റസാഖ് എന്നിവർ സംസാരിച്ചു.