മദ്യം നയം തിരുത്താൻ മതനേതാക്കൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണം: മദ്യ നിരോധന സമിതി

Malappuram

തിരൂർ: മദ്യം നയം തിരുത്താൻ മതനേതാക്കൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന്
കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാൻ പര്യാപ്തമായ വിധം സംസ്ഥാന സർക്കാറിൻ്റ നയം തിരുത്തി പുതിയ മദ്യം നയം പുറത്തിറക്കണമെന്നും ഒന്നാം ക്ലാസ്സ് മുതൽ ബിരുദ പഠനം വരെയുള്ള പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും കൂട്ടി ചേർത്തു.തലക്കാടിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരം ശക്തമാക്കാനും തീരുമാനിച്ചു.

തിരൂർ സംഗം ഹാളിൽ നടന്ന സംഗമം കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോയ പുതു തോട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഖദീജ നർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. ഉദയകുമാർ , ബി.പി. സഹീർ ,വി.പി. കുഞ്ഞു , ഉബൈദുള്ള താനാളൂർ,ജലീൽ വൈരങ്കോട് , പി.പി. കുഞ്ഞൻ ബാവ ,കെ.സി. ഹംസ, ഫസലു റഹ്മാൻ വാരണാക്കര, മൂസകുട്ടി നിറമരുതൂർ, ടി.പി. മുഷ്ഫിഖ്, എം.സി. അബൂബക്കർ, ഷംസുദ്ധീൻ താനാളൂർ എന്നിവർ സംസാരിച്ചു.