മിസിസ് വേള്‍ഡ് മത്സരത്തില്‍ കിരീടം ഇന്ത്യയ്ക്ക്
ന്യൂദല്‍ഹി: മിസിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യക്കാരി സര്‍ഗം കൗശലാണ് കിരീടം ചൂടിയത്. യു എസിലെ ലാസ് വേഗസില്‍ 63 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തിലാണ് സര്‍ഗം കൗശല്‍ സൗന്ദര്യറാണിയായത്. 21 വര്‍ഷത്തിനുശേഷമാണ് മിസിസ് വേള്‍ഡ് സൗന്ദര്യ കിരീടം ഇന്ത്യക്കാരിക്ക് ലഭിക്കുന്നത്. മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും നേടി. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന സര്‍ഗം ജമ്മുവിലാണ് ജനിച്ചു വളര്‍ന്നത്. ഭര്‍ത്താവ് നേവി ഓഫീസറാണ്.
Continue Reading