കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ സംസ്ഥാനത്ത് മൂന്ന് മരണം

തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സംസ്ഥാനത്ത് മൂന്ന് മരണം. കോട്ടയം ജില്ലയില്‍ രണ്ടുപേരും കൊല്ലം ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് കോട്ടയം ജില്ലയില്‍ മരിച്ചത്. കോട്ടയം എരുമേലിയില്‍ ഇന്ന് രാവിലെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. കൊല്ലം ജില്ലയില്‍ ഇടമുളക്കല്‍ കൊടിഞ്ഞല്‍ വര്‍ഗീസ് (60) ആണ് കാട്ടുപോത്തിന്റെ ആക്രമത്തില്‍ മരിച്ച മറ്റൊരാള്‍. കഴിഞ്ഞ ദിവസമാണ് വര്‍ഗീസ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. വന്യമൃഗശല്യം ഉള്ള പ്രദേശമായിരുന്നില്ല ഇവിടം. ചാക്കോച്ചന്‍ തന്റെ വീടിന്റെ പൂമുഖത്ത് ഇരിക്കവെയാണ് […]

Continue Reading