പിണറായി സർക്കാറിന്നെതിരെ കെ.എസ്എസ്.പി.എ കരിദിനമാചരിച്ചു

Kannur

തളിപ്പറമ്പ: അഞ്ച് കൊല്ലം കൂടുമ്പോൾ നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്ക്കരണം പിണറായി സർക്കാർ അട്ടിമറിച്ചതിലും 6 ഗഡുവായ18 ശതമാനം ഡി.എ കുടിശിക അനുവദിക്കാത്തതിലും മെഡിസെപ്പ് കുറ്റമറ്റ രീതിയിലാക്കാത്തതിലും കഴിഞ്ഞ പരിഷ്ക്കരണത്തിെലെ കുടിശിക പൂർണ്ണമായി നൽകാത്തതിലും പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) കരിദിനമാചരിച്ചു വിശദീകരണ യോഗം നടത്തി.. തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നിലെ ആചരണം ജില്ലാ സെക്രട്ടറി പി. സുഖദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി പ്രേമരാജൻ, സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി. കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഇ.വിജയൻ, പി.ഗോവിന്ദൻ ,പി.ജെ മാത്യു, ജില്ലാ ജോ. സെക്രട്ടറി സി.എൽ ജേക്കബ്, സെക്രട്ടറിയേറ്റംഗം കെ.മധു, കമ്മിറ്റിയംഗങ്ങളായ വി.വി ജോസഫ്പി.എം മാത്യു, കുഞ്ഞമ്മ തോമസ്, ആർ.കെ ഗംഗാധരൻ, വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന,സെക്രട്ടറി എം.കെ കാഞ്ചനകുമാരി, കെ.എസ്.എസ്.പി.എ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി എ.രവി എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് ആർ.വി വാസന്തി,വി.സി പുരുഷോത്തമൻ ,ദിവാകരൻ, എം.രാജൻ, കെ.സെൽവരാജ്, ഇ.വി സുരേശൻ എന്നിവർ നേതൃത്വം നൽകി.