പിണറായി സർക്കാറിന്‍റെ അവകാശ നിഷേധത്തിൽ പ്രതിഷേധിച്ച്കെ.എസ്.എസ്.പി.എ കരിദിനമാചരിച്ചു

Kannur

കണ്ണൂർ: 12-ാം പെൻഷൻ പരിഷ്ക്കരണം അട്ടിമറിച്ചതിലും 6 ഗഡുവായ 18 ശതമാനം ഡി.എ കുടിശിക അനുവദിക്കാത്തതിലും മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിലാക്കാത്തതിലും പ്രതിഷേധിച്ച് ജില്ലയിലെ ട്രഷറികൾക്ക് മുന്നിൽ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) കരിദിനാചരണവും വിശദീകരണ യോഗവും നടത്തി – കണ്ണൂർ ജില്ലാ ട്രഷറിക്ക് മുന്നിൽ സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കൃഷ്ണൻ (പാനൂർ), സംസ്ഥാന കമ്മിറ്റിയംഗം പി.കെ രാജേന്ദ്രൻ (തലശ്ശേരി), സംസ്ഥാന കമ്മിറ്റിയംഗം പി.വി ധനലക്ഷ്മി (മട്ടന്നൂർ), സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ കൊയ്യോടൻ (ചക്കരക്കല്ല്), സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.സി രാജൻ (കൊളച്ചേരി), സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ജി ജോസഫ് (ഇരിട്ടി ), സംസ്ഥാന കമ്മറ്റിയംഗം കെ.മേഹനൻ (പേരാവൂർ) സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.കെ സുധാകരൻ (കൂത്തുപറമ്പ്) സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.വി ഗംഗാധരൻ (പയ്യന്നൂർ) ജില്ലാ ജോ. സെക്രട്ടറി കോടൂർ കുഞ്ഞിരാമൻ ( ചെറുപുഴ) സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ഉപേന്ദ്രൻ (പഴയങ്ങാടി) ജില്ലാ സെക്രട്ടറി പി.സുഖദേവൻ (തളിപ്പറമ്പ), ജില്ലാ ജോ. സെക്രട്ടറി എം.പി കുഞ്ഞിമൊയ്തീൻ (ആലക്കോട്), സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി ച ന്ദ്രാഗതൻ (ശ്രീകണ്ഠാപുരം). എന്നിവർ ഉദ്ഘാടനം ചെയ്തു