വീണ്ടും ഡോക്ടര്‍ക്കും നഴ്സിനുമെതിരെ പൊലീസ് ചികിത്സക്കെത്തിച്ച പ്രതിയുടെ ആക്രമണം

ഇടുക്കി: പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കായി എത്തിച്ച മദ്യലഹരിയിലുള്ള പ്രതി ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ ആക്രമണം നടത്തി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കൊട്ടാരക്കര ആശുപത്രിയില്‍ ഡോക്ടറുടെ കൊലയിലേക്ക് നടന്ന സംഭവത്തിന് സമാനമായിരുന്നു ഇടുക്കി നെടുങ്കണ്ടത്തേതും. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടി കേസിനെ തുടര്‍ന്ന് പൊലീസ് എത്തിച്ച ആള്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളുടെ കൈ കാലുകള്‍ ബന്ധിച്ച ശേഷമാണ് പിന്നീട് ചികിത്സ നല്‍കിയത്. ജീവനക്കാരുടെ അവസരോചിതമായ […]

Continue Reading