കേണിച്ചിറ: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി അതിരാറ്റ്കുന്ന് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ഷാജി പുൽപ്പള്ളി നിർവ്വഹിച്ചു. വിദ്യാരംഗംപോലുള്ള സാഹിത്യ കൂട്ടായ്മയുടെയും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെയും പ്രാധാന്യത്തെക്കിറച്ച് എഴുത്തുകാരൻ കുട്ടികളുമായി സംവദിച്ചു. പി.ടി.എ പ്രസിഡൻ്റ് ഒ.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സജിനി എൻ.പി.സ്വാഗതം പറഞ്ഞു. അധ്യാപകരായ നിഷിത കെ.കെ, ഷീല പി.കെ, വൈശാഖ് ലാൽ, സോണി മേരി ജോസഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
