മത്സരങ്ങള്‍ക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂര്‍, ബാംബൂ മ്യൂസിക് മുതല്‍ ഖവാലി വരെ, അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് 26 മുതല്‍ 29 വരെ
കോഴിക്കോട്: സാഹസിക ജല കായിക മത്സരങ്ങള്‍ക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂര്‍. ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭ ഗായകര്‍ക്കൊപ്പം മികച്ച ബാന്റുകളും ബേപ്പൂരില്‍ സംഗീതമഴ പൊഴിക്കാനെത്തും. വയലി ബാംബൂ മ്യൂസിക്, തേക്കിന്‍കാട് ബാന്റ്, അബ്രാകഡബ്ര, ഹണി ഡ്രോപ്പ് എന്നിവയാണ് ബേപ്പൂരിലെത്തുന്ന പ്രമുഖ ബാന്റുകള്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം സംഗീതാസ്വാദകരുടെ മനംകവര്‍ന്ന കലാപ്രകടനങ്ങള്‍ ബേപ്പൂരിലെത്തുന്നവര്‍ക്ക് പുത്തനനുഭവമാകും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ സ്‌റ്റേജ് […]
Continue Reading