ജീവിതത്തിന്‍റെ പൊയ്കയിലേക്ക് മതത്തിന്‍റെ മുതല പതുങ്ങിയെത്തുന്നു

പുസ്തക പരിചയം / സാഗര്‍ പ്രഗീഷ് യാത്രകള്‍ മരുന്നുകളാണ്. അറിയാത്ത ദേശങ്ങളിലൂടെയും മനുഷ്യാവസ്ഥകളിലൂടെയുമുള്ള യാത്രകള്‍ സ്വന്തം മുറിവുകളെയും വേദനകളെയും സാന്ത്വനിപ്പിച്ച് പൊറുപ്പിച്ചെടുക്കുന്ന മാന്ത്രികക്കൂട്ടുകളാണ്. എന്നാല്‍ ‘മുറിവുകള്‍ തഴമ്പുകളായി മാറിക്കഴിഞ്ഞാലും ഇടയ്ക്കിടെ അവിടം വേദനിയ്ക്കും’ എന്നാണ് പുതിയൊരു ദേശത്തേയ്ക്ക് നടക്കാന്‍ കൂട്ടുവിളിക്കുന്നതിനിടെ ‘പൊയ്ക’ എന്ന നോവലിലൂടെ സബാഹ് ഓര്‍മപ്പെടുത്തുന്നത്. തെക്കന്‍ കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് ആയിരത്തിതൊള്ളയിരത്തി എഴുപതുകളില്‍ ആരംഭിച്ച് രണ്ടായിരമാണ്ട് പിറക്കുംമുന്‍പ് അവസാനിക്കുന്നതാണ് ‘പൊയ്ക’യിലെ കാലമെങ്കിലും കഴിഞ്ഞനൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഒടുക്കംവരെയുള്ള മനുഷ്യജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെയും വികാസ പരിണാമങ്ങളിലൂടെയുമാണ് ഈ […]

Continue Reading