മാസപ്പിറവി കണ്ടു; ഗള്‍ഫില്‍ നാളെ ചെറിയപെരുന്നാള്‍
റിയാദ്: മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നാളെ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വിവിധ ഗള്‍ഫുനാടുകളും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കേരളത്തിലും ഒരു വിഭാഗം മുസ്‌ലിംകള്‍ക്ക് നാളെയാണ് ചെറിയ പെരുന്നാള്‍. കെ എന്‍ എം മര്‍ക്കസുദ്ദഅവ, ഹിജ്‌റ കമ്മിറ്റി എന്നിവരാണ് ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച ആയിരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. […]
Continue Reading