കൽപ്പറ്റ: ലോക ആദിവാസി ദിനമായ ആഗസ്ത് 9 ന് ആദിവാസി ഭാരത് മഹാസഭ സുൽത്താൻ ബത്തേരിയിൽ കൺവെൻഷൻ നടത്തും. സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും. എ.ബി.എം സംസ്ഥാന കോ – ഓർഡിനേറ്റർ എ.എം അഖിൽ കുമാർ, എ.ഐ.കെ. കെ. എസ് സംസ്ഥാന കോ-ഓർഡിനേറ്റർ കെ. ബാബുരാജ് എന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കും. ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ് എന്ന മുദ്രവാക്യം സംഘടന ഉയർത്തിപ്പിടിക്കുമെന്നും അത് നേടിയെടുക്കുന്നതിന് വേണ്ടി ജനാധിപത്യ രീതിയിൽ
പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ആദിവാസി ഭാരത് മഹാസഭ, വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ഒണ്ടൻ പണിയൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ എ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. ബിജു, ഇ.വി. ബാലൻ, സബിത.പി, കെ. ബിനീഷ്, വെള്ളച്ചി, ജ്യോതി തുടങ്ങിയവർ സംസാരിച്ചു.