യുദ്ധമില്ലാ ലോകത്തിന് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം

Kozhikode

കുന്ദമംഗലം : യുദ്ധം വിതക്കുന്ന വിനാശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ ചേനോത്ത് ഗവ: സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും നടന്നു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. സഡാ േക്കോ കൊക്കുകകളും പ്ലക്കാർഡുകളും കൈയിലേന്തി വിദ്യാർത്ഥികൾ ലോക സമാധാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അധ്യാപകരായ കെ.പി. നൗഷാദ് , പ്രീത പീറ്റർ അശ്വതി എൻ നായർ , സി . ധനില, അനാമിക , മിസ്രിയ പുള്ളാവൂർ , സ്ക്കൂൾ ലീഡർ നിഹാര പ്രസംഗിച്ചു.