ചേരുരാൽ സ്ക്കൂൾഎസ്.പി.സി. രക്ഷാകർതൃ സംഗമം

Malappuram

തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് വാർഷിക പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതു സംബന്ധിച്ച് നടന്ന രക്ഷാകർത്തൃ സംഗമം കല്പകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് നാസർ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. സി അബ്ദുറസാഖ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ഇ. പി ആനന്ദ കൃഷ്ണൻ, ഡി.ഐ. ജംഷാദ്, എ.എൻ ജമീർ , കെ. വി.ബീന എന്നിവർ സംസാരിച്ചു.