ഹര്‍ഷിന വീണ്ടും ആശുപത്രിയില്‍; ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതിക്കായി പോരാടുന്ന കെ കെ ഹര്‍ഷിന ആശുപത്രിയില്‍. ഹര്‍ഷിയ്ക്ക് വയറ്റില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. ഹര്‍ഷിനയെ മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും ന്യൂറോളജി, സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചു. കൈകളിലെ അസഹനീമായ വേദനയും വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളര്‍ച്ചയും കാരണമാണ് ഹര്‍ഷിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സയ്ക്കുമായി ഏറെ സാമ്പത്തിക പ്രയാസം […]
Continue Reading